ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കും; മുന്നറിയിപ്പ്

ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കും; മുന്നറിയിപ്പ്

24 മണിക്കൂറിനകം കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് മുന്നറിയിപ്പ്. പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എന്‍ജിനിയറാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഡാം തുറക്കുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതുകൊണ്ട് ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*