ഭുവനേശ്വറിന് പകരക്കാരനായി മുഹമ്മദ് ഷമി കളിച്ചേക്കും

ഭുവനേശ്വറിന് പകരക്കാരനായി മുഹമ്മദ് ഷമി കളിച്ചേക്കും

മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ പേസര്‍ ഭുവനനേശ്വര്‍ കുമാറിന് അടുത്ത രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാകും. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ശേഷം നായകന്‍ വിരാട് കോഹ്‌ലിയാണ് ഭുവനേശ്വറിന്റെ പരിക്കിനെ കുറിച്ച് വ്യക്തമാക്കിയത്.

ഭുവിയുടെ പരിക്ക് നിസ്സാരമാണെന്നും കാല്‍ സ്ലിപ്പായതാണ് പരിക്കിന് കാരണമെന്നും പറഞ്ഞ കോഹ്‌ലി രണ്ടോ മൂന്നോ മത്സരങ്ങളില്‍ ഭുവനേശ്വര്‍ ഉണ്ടാകില്ലെന്നും അറിയിച്ചു. എന്നാല്‍ ഭുവിയ്ക്ക് പകരക്കാനായി മുഹമ്മദ് ഷമി കളിച്ചേക്കുമെന്നാണ് സൂചന. പാകിസ്താനെതിരായ മത്സരത്തില്‍ ഭുവനേശ്വറാണ് ഇന്ത്യയുടെ ബൗളിങിന് തുടക്കമിട്ടിരുന്നത്.

മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് ഭുവിക്ക് പരിക്കേറ്റത്. ഇടത് കാലില്‍ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാതെയാണ് താരം മടങ്ങിയത്. ജൂണ്‍ 22ന് അഫ്ഗാനിസ്ഥാനിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment