തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

കാട്ടാക്കട അന്തിയൂർക്കോണം മുക്കംപാലമൂട്ടിൽ വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌ മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി ലായിരുന്നു പരിശോധന.

KL45 C6408 നമ്പറുള്ള TATA SUMO കാറിൽ കടത്തി കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി.

വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ (27), വള്ളക്കടവ് സ്വദേശി അഷ്‌കർ (21), എന്നിവരെ അറസ്റ്റ് ചെയ്തു.

കഞ്ചാവ് കടത്തിനു പിന്നിൽ പ്രവർത്തിച്ച ശ്രീകാര്യം ഇടവക്കോട് സ്വദേശികളെയും ബാംഗ്ലൂർ താമസ മാക്കിയിട്ടുള്ള മലയാളികളായ മറ്റുള്ളവരെ കുറിച്ചും എക്‌സൈസ് സംഘത്തിന് വിശദമായ വിവരം ലഭിച്ചിട്ടുണ്ട്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌ മെന്റ് സ്‌ക്വാഡിന്റെ സംഘത്തല വനായ സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ G. കൃഷ്ണകുമാർ,

എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. വി. വിനോദ്, ടി. ആർ. മുകേഷ്കുമാർ, ആർ. ജി. രാജേഷ്‌, എസ്. മധുസൂദനൻ നായർ, പ്രിവെന്റീവ് ഓഫീസർമാരായ ടി. ഹരികുമാർ, രാജ്‌കുമാർ,

സിവിൽ എക്‌സൈസ് ഓഫീസർ മാരായ വിശാഖ്, സുബിൻ, ഷംനാദ്, രാജേഷ്‌, ജിതിഷ്, ശ്രീലാൽ, ബിജു, മുഹമ്മദ്‌ അലി, അനീഷ് എക്‌സൈസ് ഡ്രൈവർ രാജീവ്‌ എന്നിവർ ഉൾപ്പെട്ട എക്‌സൈസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*