നടി മീര വാസുദേവന്റെ മുന്‍ഭര്‍ത്താവ് ജോണ്‍ കോക്കനും തെന്നിന്ത്യന്‍ താരസുന്ദരിയും വിവാഹിതരായി

നടി മീര വാസുദേവന്റെ മുന്‍ഭര്‍ത്താവ് ജോണ്‍ കോക്കനും തെന്നിന്ത്യന്‍ താരസുന്ദരിയും വിവാഹിതരായി

നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ജോണ്‍ കോക്കന്‍ വീണ്ടും വിവാഹിതനായി. തെലുങ്ക് ബിഗ് ബോസിലൂടെ ശ്രദ്ധേയായ നടി പൂജ രാമചന്ദ്രനാണ് വധു. ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത് നടി തന്നെയാണ്.

വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു.

എന്റെ ഉറ്റ സുഹൃത്തിനെയാണ് വിവാഹം കഴിച്ചതെന്നും പൂജ പോസ്റ്റില്‍ വ്യക്തമാക്കുന്നു. താരജോഡികള്‍ക്ക് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെത്തിയിരുന്നു.

പൂജ പിസ്സ, നന്‍പന്‍, കാഞ്ചന 2 എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും, ഡി കമ്പനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്. വീഡിയോ ജോക്കി, അവതാരക, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ബാംഗ്ലൂര്‍ സ്വദേശിനിയായ പൂജ ബിഗ് ബോസിലും മത്സരിച്ചിട്ടുണ്ട്.

2004 ല്‍ മിസ് കോയമ്പത്തൂര്‍ സുന്ദരി പട്ടം കരസ്ഥമാക്കിയ പൂജ തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍ അപ്പുമായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ സുപരിചിത മുഖമാണ് ജോണ്‍ കോക്കന്‍. ബാഹുബലി ദി ബിഗിനിങ്, കെജിഎഫ് ചാപ്റ്റര്‍ 1 എന്നീ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. പൂജ മുന്‍പ് വിവാഹം ചെയ്തിരുന്നത് ഒരു അവതാരകനെ ആയിരുന്നു. 2017ല്‍ ഇവര്‍ വിവാഹ മോചനം നേടി. ജോണ്‍ കോക്കനും 2016ല്‍ മീര വാസുദേവുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. മീരയുമായുള്ള വിവാഹത്തില്‍ ജോണിന് ഒരു കുട്ടിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*