ലോകം കറങ്ങാൻ ബൈക്കുമായി മൂന്ന് പെൺപുലികൾ; കയ്യടിച്ച് സോഷ്യൽമീഡിയ

വാരാണസി: ബൈക്കിൽ ചെത്തി നടക്കുകയെന്നത് പലരുടെയും സ്വപ്നമാണ്, ബൈക്കില്‍ നാട് ചുറ്റാന്‍ ആഗ്രഹമില്ലാത്തവര്‍ കുറവാണ്. ബുള്ളറ്റ് വാങ്ങുന്നവരുടെ സ്വപ്നങ്ങളില്‍ പ്രധാനവും ഇതു തന്നെയാണ്. രാജ്യം മൊത്തം കറങ്ങണമെന്ന ആഗ്രഹവും പേറി നടക്കാറുണ്ടെങ്കിലും വാങ്ങിയ ബുള്ളറ്റില്‍ ഓഫീസില്‍ പോക്കുമാത്രമാകും പലപ്പോഴും നടക്കാറുള്ളത്.

എന്നാൽ അത്തരത്തിലുള്ളവര്‍ കാണേണ്ട മുന്ന് ചുണക്കുട്ടികളുണ്ട് ഉത്തര്‍പ്രദേശില്‍. ബൈക്കില്‍ രാജ്യം ചുറ്റുകയെന്ന സ്വപ്നമല്ല, ഉലകം ചുറ്റാന്‍ പോകുകയാണ് ഇവര്‍. വാരണാസിയില്‍ നിന്ന് ഏഷ്യയും യൂറോപ്പും ആഫ്രിക്കയും ചുറ്റി ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ ബൈക്കിംഗ് ക്യൂന്‍സ്.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന് ഭൂഖണ്ഡങ്ങളും 25 രാജ്യങ്ങളും ചുറ്റിയാകും ഇവര്‍ ലണ്ടനിലെത്തുക. ജൂണ്‍ അഞ്ചാം തിയതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവരുടെ യാത്രയ്ക്ക് ഫ്ലാഗ്ഓഫ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment