ബൈക്ക് മോഷ്ട്ടിച്ച് പൊളിച്ചു വില്‍ക്കുന്ന സംഘം പിടിയില്‍
ബൈക്ക് മോഷ്ട്ടിച്ച് പൊളിച്ചു വില്‍ക്കുന്ന സംഘം പിടിയില്‍

ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റ മൂന്നുപേർ കോതമംഗലം പോലീസിൻറെ പിടിയിൽ. ബൈക്ക് മോഷ്ട്ടിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ എത്തിച്ചു പൊളിച്ച് വില്‍ക്കുകയാണ് ഈ സംഘത്തിന്‍റെ രീതി.

നെല്ലിക്കുഴി ചാത്തനാട്ട് വീട്ടിൽ റഫീസ് (24), ഇരമല്ലൂർ കൊട്ടാരത്തിൽ വീട്ടിൽ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടിൽ ഫൈസൽ (25) എന്നിവരാണ് പിടിയിലായത്.

നെല്ലിക്കുഴിയിലെ ഒരു തടിമില്ലിൽ വച്ചിരുന്ന ബൈക്ക് ഈ സംഘം മറ്റൊരു ബൈക്കിൽ കെട്ടിവലിച്ചു കൊണ്ടു പോവുകയും, തുടർന്ന് വാഹനം പൊളിച്ച് കുറച്ച് ഭാഗം തങ്കളത്തുള്ള ആക്രിക്കടയിൽ വിൽപന നടത്തുകയായിരുന്നു.

ബാക്കി ഭാഗം പ്രതികളുടെ വീട്ടിൽ നിന്നും, പാറമടയിൽ നിന്നും കണ്ടെ ടുത്തു. സബ് ഇൻസ്പെക്ടർ അനൂപ് മോൻ, സി.പി. ഒ ഷിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാ ക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*