ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് ബൈക്കുമായി പിടിയില്‍

ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് ബൈക്കുമായി പിടിയില്‍

അങ്കമാലി: ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്ട്ടിച്ച യുവാവ് അങ്കമാലിയില്‍ പിടിയിലായി. കൊല്ലം ജില്ല നീണ്ടകര ഹാര്‍ബറിലെ തൊഴിലാളിയായ നീണ്ടകര സ്വദേശി അരുണ്‍ കുമാറിന്റെ 1,50,000 രൂപ വിലയുള്ള പള്‍സര്‍ ബൈക്കും, 35,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ എറണാകുളം പുത്തന്‍കുരിശ് പിച്ചിങ്ങച്ചിറ സ്വദേശിയും ഇപ്പോള്‍ കരുനാഗപ്പള്ളി മഹാരാഷ്ട്ര കോളനിയില്‍ താമസിക്കുന്നയാളുമായ മുല്ലശ്ശേരി വീട്ടില്‍ ഷാജിയുടെ മകന്‍ ജിത്തു (18) അങ്കമാലിയില്‍ പിടിയിലായി.

ഈ മാസം മൂന്നാം തീയതി ഹാര്‍ബറില്‍ ജോലിക്കെത്തിയ അരുണിന്‍റെ ബൈക്കും, ബൈക്കില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ച് ജിത്തുവും, ജിത്തുവിന്‍റെ സുഹൃത്ത് രാഹുല്‍ ദിലീപ് എന്നയാളും മോഷ്ട്ടിച്ച ബൈക്കുമായി അങ്കമാലി ഭാഗങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അങ്കമാലിയില്‍ വാഹന പരിശോധനക്കിടെ സംശയം തോന്നി ജിത്തുവിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണം വിവരം പുറത്തായത്. ഇയാള്‍ മുന്‍പ് അടിപിടി കേസ്സില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളോടോപ്പമുള്ള രാഹുലിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ആര്‍ഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അങ്കമാലി പോലീസ് ഇന്‍സ്പെക്ടര്‍ ബിജോയ്.പി.ആര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ രവി.വി.കെ, എ.എസ്.ഐ സണ്ണി, പോലീസുകാരായ സന്തോഷ്, സുധീഷ്, ജിസ്മോന്‍, ധനേഷ്, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment