ബൈക്കു മോഷണം പ്രതികൾ പിടിയിൽ

ബൈക്കു മോഷണം പ്രതികൾ പിടിയിൽ

മോഷണ ബൈക്കുമായി യുവാക്കളെ കണ്ണമാലി പോലീസ് പിടികൂടി.

പള്ളുരുത്തി കച്ചേരിപ്പടി ഭാഗത്ത് കാട്ടുമ്മേൽ പറമ്പ്, ഹരികൃഷ്ണവേൽ മകൻ 23 വയസ്സുള്ള ഗോകുൽ, പള്ളൂരുത്തി, SDPY Road ൽ ഓഷ്യാനിക്ക് കോട്ടേജിൽ താമസം ഹനീഫ മകൻ 23 വയസ്സുള്ള ഹർഷാദ് എന്നിവരാണ് പിടിയിലായത്.

19.03.2023 തീയതി കണ്ണമാലി പള്ളി പെരുന്നാളിനോടനുബന്ധിച്ച് കണ്ണമാലി പോലീസ് ഇൻസ്പെക്ടറായ രാജേഷ് എസ്സ് ന്റെ നേതൃത്വത്തിലുളള പോലീസുദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കുമ്പോൾ പ്രതികൾ ഹെൽമെറ്റില്ലാതെ അതിവേഗം ഒരു മോട്ടോർ സൈക്കിൾ ഓടിച്ച് വരുന്നത് കണ്ടു

നമ്പർ പ്ലേറ്റ് വ്യക്തമല്ലാതെയും മടക്കി വളച്ച് വെച്ചിരിക്കുന്നതായും കാണപ്പെടുകയും ചെയ്തത് കൊണ്ട് പെരുന്നാളിനോടനബന്ധിച്ച് മാല മോഷണം പോലുള്ള കുറ്റക്യത്യം ചെയ്യുവാൻ വന്നവരാണെന്ന് സംശയം തോന്നിയതിനാൽ ഇൻസ്പെക്ടർ രാജേഷ് യുവാക്കളെ തടഞ്ഞു നിർത്തി.

ഇങ്ങനെ ചോദ്യം ചെയ്തതിലാണ് മോട്ടോർ സൈക്കിൾ പള്ളുരുത്തി ഭാഗത്ത് നിന്നും മോഷണം ചെയ്തു കൊണ്ടു വന്നതാണെന്ന് മനസിലായത്.

തുടർന്ന് ഇവർക്കതിരെ വാഹന മോഷണത്തിന് കേസെടുത്ത് തുടർ നടപടികൾ സ്വികരിക്കുന്ന സമയം പോലിസ് സ്റ്റേഷനിൽ പ്രതികൾ അക്രമാസ്കതരായി സ്റ്റേഷൻ മുതലുകൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു.

പിന്നിട് ഇവർക്കെതിരെ സ്റ്റേഷൻ മുതലുകൾ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി പ്രതികളെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply