നേട്ടത്തിലായി ഇരുചക്രവാഹന വിത്പണി

ഇരുചക്രവാഹന വിത്പണി ഉണർവ്വിലേക്ക്, ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ വൻ നേട്ടം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‍സ് പുറത്തിറക്കിയ 2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം നാല് ശതമാനം വളര്‍ച്ചയാണ് നേടിയത്. ഈ കാലയളവില്‍ 17,93,957 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2018ലിത് 17,23,280 യൂണിറ്റുകളായിരുന്നു.

കൂടാതെ മോട്ടോര്‍ സൈക്കിളിന്റെ കയറ്റുമതിയില്‍ 6.81 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 2018നെ അപേക്ഷിച്ച് 14,84,252 യൂണിറ്റുകളില്‍ നിന്ന് 15,85,338 യൂണിറ്റുകളായി വർദ്ധിച്ചു. എന്നാൽ സ്‌കൂട്ടറിലേക്ക് വരുമ്പോൾ കയറ്റുമതി ഇക്കാലയളവില്‍ കുറഞ്ഞു. 10.87 ശതമാനത്തോളം ഇടിവാണുണ്ടായത്.

എന്നാൽ 2018ല്‍ 2,25,821 യൂണിറ്റായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 2,01,277 യൂണിറ്റായി കുറഞ്ഞു. മോപ്പഡുകള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. 44.41 ശതമാനമാണ് മോപ്പഡിന്റെ കയറ്റുമതിയിലെ ഇടിവ്. 2018ല്‍ 13,207 യൂണിറ്റുകള്‍ കയറ്റി അയച്ചപ്പോൾ 7,342 യൂണിറ്റുകള്‍ മാത്രമാണ് ഇക്കൊല്ലം കയറ്റുമതി ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*