വൈദ്യുതി ബോര്‍ഡിന്റെ ശക്തിയും സ്വാധീനവും മുഴുവന്‍ ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ വേണ്ടിയാകരുത്; ബിനോയ് വിശ്വം
വൈദ്യുതി ബോര്‍ഡിന്റെ ശക്തിയും സ്വാധീനവും മുഴുവന്‍ ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ വേണ്ടിയാകരുത്; ബിനോയ് വിശ്വം
മന്നം – ചെറായി വൈദ്യൂതി ലൈന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാവുക തന്നെ വേണം. പക്ഷെ അത് ശാന്തി വനത്തിനു നടുവിലൂടെയേ വലിക്കൂ എന്ന ശാഠ്യം നീതീകരിക്കപ്പെടുന്നതല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം.
‘ലൈന്‍ വലിക്കാന്‍ KSEB തയ്യാറാക്കിയ സ്ഥലങ്ങളുടെ സ്കെച്ചില്‍ ഒരു പ്ലോട്ടില്‍ മാത്രം Unknown എന്നു കാണിച്ചിട്ടുണ്ടെന്നറിയുന്നു. ആരാണീ Unknown ? ശാന്തി വനത്തിന്റെ നടുവിലൂടെ ലൈന്‍ വലിപ്പിക്കുന്നതില്‍ Unknown ന്റെ പങ്ക് എന്താണ്? ബിനോയ് വിശ്വം ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിനോയ് വിശ്വം ശാന്തി വനത്തിലൂടെ 110 കെ.വി ലൈന്‍ വലിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ശക്തിയും സ്വാധീനവും മുഴുവന്‍ ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ വേണ്ടിയാകരുതെന്നും 200 കൊല്ലം പഴക്കമുള്ള ശാന്തി വനം കാത്തു പുലര്‍ത്തിയ കുറ്റം മാത്രമാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം കുറിച്ചു.
ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.
കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന് പറഞ്ഞിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന് പറഞ്ഞിരുന്നു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.