ഇരുമുടിക്കെട്ടില്ലാതെ മലകയറാന്‍ എത്തിയ യുവതിയ്ക്ക് സംരക്ഷണമില്ല
ഇരുമുടിക്കെട്ടില്ലാതെ മലകയറാന്‍ എത്തിയ യുവതിയ്ക്ക് സംരക്ഷണമില്ല
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല കയറാനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. കോഴിക്കോട് സ്വദേശിയെന്ന് അവകാശപ്പെട്ട ബിന്ദു എന്ന യുവതിയാണ് മലകയറാന്‍ എരുമേലി പോലീസിന്‍റെ സംരക്ഷണം ആവശ്യപ്പെട്ടത്.
എന്നാല്‍ രണ്ടു പുരുഷന്മാരോടൊപ്പം ഇരുമുടികെട്ടില്ലാതെ മലകയറാന്‍ എത്തിയ യുവതിയെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ പമ്പയിലേക്ക് അയക്കുകയായിരുന്നു. വിശ്വാസത്തിന്‍റെ ഭാഗമായോ ഭക്ത ആയിട്ടോ അല്ല ഇവര്‍ മലകയറാന്‍ എത്തിയതെന്ന് പോലീസിന് ബോദ്ധ്യമായി.
ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ഇരുമുടികെട്ടില്ലാതെ എത്തിയ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് മട്ടിയതായാണ് അറിയുന്നത്.
Leave a Reply