കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് സത്യവാംങ്മൂലം

കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് സത്യവാംങ്മൂലം

കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് കോടതിയില്‍ സത്യവാംങ്മൂലം. പത്തനംതിട്ട എസ്പിയാണ് ഹൈക്കോടതിയില്‍ സത്യവാംങ്മൂലം നല്‍കിയത്.

പമ്പയില്‍നിന്നും നാല് പോലീസുകാരുടെ സുരക്ഷാ അകമ്പടിയോടെയാണ് ഇരുവരും സന്നിധാനത്ത് ദര്‍ശനത്തിനെത്തിയതെന്ന് സത്യവാംങ്മൂലത്തില്‍ പറയുന്നു. ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിനു മറുപടിയായാണ് എസ്പി സത്യവാംങ്മൂലം നല്‍കിയത്.

സുരക്ഷ ആവശ്യപ്പെട്ട യുവതികള്‍ക്ക് സിവില്‍ വേഷത്തിലാണ് പോലീസ് ദര്‍ശനത്തിനു സൗകര്യം ഒരുക്കിക്കൊടുത്തത്. പ്രതിഷേധക്കാരെ ഒഴിവാക്കാനായിരുന്നു പതിനെട്ടാംപടി വഴി പ്രവേശിക്കാതെ വിഐപി ഗേറ്റ് വഴി യുവതികളെ കൊണ്ടുപോയത്.

നിരീക്ഷക സമിതിയോട് അനാദരവ് കാട്ടിയിട്ടില്ലെന്നും എസ്പി സത്യവാംങ്മൂലത്തില്‍ വ്യക്തമാക്കി.
പമ്പയില്‍നിന്നും നാല് പോലീസുകാരുടെ സുരക്ഷാ അകമ്പടിയോടെയാണ് ഇരുവരും സന്നിധാനത്ത് ദര്‍ശനത്തിനെത്തിയതെന്ന് സത്യവാംങ്മൂലത്തില്‍ പറയുന്നു. ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിനു മറുപടിയായാണ് എസ്പി സത്യവാംങ്മൂലം നല്‍കിയത്.

സുരക്ഷ ആവശ്യപ്പെട്ട യുവതികള്‍ക്ക് സിവില്‍ വേഷത്തിലാണ് പോലീസ് ദര്‍ശനത്തിനു സൗകര്യം ഒരുക്കിക്കൊടുത്തത്. പ്രതിഷേധക്കാരെ ഒഴിവാക്കാനായിരുന്നു പതിനെട്ടാംപടി വഴി പ്രവേശിക്കാതെ വിഐപി ഗേറ്റ് വഴി യുവതികളെ കൊണ്ടുപോയത്

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment