ബിനീഷും താനും സുഹൃത്തുക്കള്‍; മാപ്പ് പറയണമെങ്കില്‍ പറയാം; അനില്‍ രാധാകൃഷ്ണന്‍ മേനോന്‍

നടന്‍ ബിനീഷ് ബാസ്റ്റിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. കഴിഞ്ഞ ദിവസം ഒരു കോളേജില്‍ നടന്ന ചടങ്ങില്‍ വെച്ച് തന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ചു വന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ തനിക്ക് താല്പര്യമില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞിരുന്നു.പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ യൂണിയന്‍ മാഗസിന്‍റെ റിലീസിംഗ് ചടങ്ങിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഇത് വിവാദമാവുകയും സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നോര്‍ത്ത് 24 കാതം, സപ്തമ ശ്രീ തസ്കര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ദേശീയ അവാര്‍ഡ്‌ ജേതാവുമാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍.

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ മലയാളത്തിലും തമിഴിലും തന്റെ കഴിവ് തെളിയിച്ച നടനാണ്‌ ബിനീഷ് ബാസ്റ്റിന്‍. വിജയുടെ ‘തെറി’ എന്ന സിനിമയാണ് ബിനീഷിനെ ശ്രദ്ധേയനാക്കിയത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബിനീഷിനോട് മാപ്പ് പറയണമെങ്കില്‍ പറയാം എന്ന് അനില്‍ വ്യക്തമാക്കിയത്.ബിനീഷുമായി തനിക്ക് യാതൊരു പ്രശ്നങ്ങലുമില്ല. തന്റെ അടുത്ത ചിത്രത്തില്‍ ബിനീഷിനു വേണ്ടി ഒരു കഥാപാത്രം താന്‍ എഴുതി വെച്ചിരുന്നുവെന്നും പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഇനി ബിനീഷിനോട് ഞാന്‍ മാപ്പ് പറയണമെങ്കില്‍ പറയാമെന്നുമാണ് അനില്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment