പീഡനക്കേസില്‍ ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബിനോയ് ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും ഹാജരാകണം, ഒരു ആള്‍ജാമ്യവും 25000 രൂപയും കോടതിയില്‍ കെട്ടിവയ്ക്കണം. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ജൂണ്‍ 20നാണ് ബിനോയ് മുംബൈ ദിന് ഡോഷി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് യുവതിയും കൂട്ടാളികളും ചേര്‍ന്ന് കള്ളക്കേസ് നല്‍കിയത് എന്നായിരുന്നു ബിനോയിയുടെ വാദം.
തന്നെയും കുട്ടിയെയും ദുബായിലേക്കു കൊണ്ടുപോകാനായി സ്വന്തം മെയിലില്‍ നിന്നും വിസയും വിമാന ടിക്കറ്റും ബിനോയ് അയച്ചുതന്നതിന്റെ രേഖകള്‍ യുവതി അഭിഭാഷകന് മുഖേന വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. വിസയില്‍ കുഞ്ഞിന്റെ അച്ഛന്റെയും യുവതിയുടെ ഭര്‍ത്താവിന്റെയും പേരിന്റെ സ്ഥാനത്ത് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply