ബിനോയ് കോടിയേരി സ്റ്റേഷനില്‍ ഹാജരായി: നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി

ബിനോയ് കോടിയേരി സ്റ്റേഷനില്‍ ഹാജരായി: നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷിനിലാണ് ബിനോയ് ഹാജരായത്.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ബിനോയ് ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മടങ്ങി. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ബിനോയിക്ക് ജാമ്യം ലഭിച്ചത്.

ഈ ജാമ്യ വ്യവസ്ഥ അനുസരിച്ച് കൊണ്ടാണ് ബിനോയ് ഇന്ന് ഹാജരായത്. 25000 രൂപ കെട്ടിവയ്ക്കണമെന്നും. ഒരാള്‍ ജാമ്യം എടുക്കണമെന്നും കോടതി വിധിച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎന്‍എ ടെസ്റ്റിനുള്ള രക്ത സാമ്പിളുകള്‍ നല്‍കുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply