ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി നാളെ

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി നാളെ

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ബിനോയിയുടേയും പരാതിക്കാരിയുടേയും അഭിഭാഷകരുടെ വാദങ്ങള്‍ കേട്ട ശേഷമാണ് കേസിലെ വിധി മുംബൈ ദിന്‍ഡോഷി കോടതി നാളത്തേക്ക് മാറ്റിയത്.

പരാതിക്കാരിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് വ്യാജമാണെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു. യുവതിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള, സ്വകാര്യ നിമിഷങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ ഹാജരാക്കിക്കൊണ്ട് യുവതിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന് സ്ഥാപിക്കാനും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ശ്രമിച്ചു.

അതേസമയം ഫോട്ടോകള്‍ എന്തുകൊണ്ട് നേരത്തെ ഹാജരാക്കിയില്ലെന്ന് കോടതി പരിശോധിക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply