ഭാരതത്തിലെ ആദ്യത്തെ (ഹാർട്ട് ഫൈല്യൂർ) ഗവേഷണത്തിനായുള്ള ‘ബയോബാങ്ക്’ ശ്രീ ചിത്രയിൽ ആരംഭിക്കുന്നു

ഭാരതത്തിലെ ആദ്യത്തെ ഹൃദയ പരിക്ഷീണത (ഹാർട്ട് ഫൈല്യൂർ) ഗവേഷണത്തിനായുള്ള ‘ബയോബാങ്ക്’ ശ്രീ ചിത്രയിൽ ആരംഭിക്കുന്നുഹൃദയ പരിക്ഷീണത അഥവാ “ഹാർട്ട് ഫൈല്യൂർ” ഭാരതത്തിലെ ഒരു പ്രധാന ആരോഗ്യ പ്രശ്നമായി ഉയർന്നുവരുന്നു, സാധാരണ ക്യാൻ സറുകളേക്കാളും, ഹൃദയ പരിക്ഷീണത മൂലമുള്ള മരണനിരക്കാണ് രാജ്യത്തു കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അതിനാൽ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധയും ഗവേഷണങ്ങളും ആവശ്യമായതിനാൽ കേന്ദ്ര ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംർ , തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്കു, നാഷണൽ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് എക്സലൻസ്, ബയോബാങ്ക് ഉൾപ്പടെയുള്ള ഹൃദയ പരിക്ഷീണത ഗവേഷണത്തി നായി അഞ്ചു കോടി രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു.
85 ലക്ഷം രൂപ ചിലവാക്കി ശ്രീ ചിത്ര തിരുനാൾ ഇന്സ്റ്റിട്യൂട്ടിൽ സജ്ജീകരിച്ച, ഹൃദയ-പരിക്ഷീണത ഗവേഷണത്തിനായുള്ള രാജ്യത്തെ ആദ്യ ബയോ ബാങ്കിന്റെ ഉദ്‌ഘാടന0 പ്രൊഫസർ ബൽറാം ഭാർഗവ, (ഐസിഎംആർ ഡിജി , സെക്രട്ടറി,ഡിഎച്ച്ആർ) ആഗസ്റ്റ് 5 നു വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ഓൺലൈൻ ആയി ചെയ്യും.

നീതിആയോഗ് മെമ്പറും ശ്രീ ചിത്ര പ്രസിഡന്റും ആയ ഡോക്ടർ വി കെ സാരസ്വത്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോക്ടർ ആശുതോഷ്‌ ശർമ്മ എന്നിവർ ചടങ്ങിൽ ഓൺലൈൻ ആയി പങ്കെടുക്കും.ബയോബാങ്ക് സൗകര്യങ്ങളിൽ -4, -20, -80 ഡിഗ്രി ഫ്രീസറുകളും, -140 ഡിഗ്രിയിൽ വര്ഷങ്ങളോളം ജൈവ സാമ്പിളുകൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു ദ്രാവക നൈട്രജൻ സംഭരണ സംവിധാനവും ഉൾപ്പെ ടുന്നുവെന്ന് പദ്ധതിയുടെ പ്രധാന ഗവേഷകനും കാർഡിയോളജി വിഭാഗം പ്രൊഫസറും ആയ ഡോ. ഹരികൃഷ്ണൻ എസ് അറിയിച്ചു .

നിലവിൽ 25000 ബയോസാമ്പിൾ സൂക്ഷിക്കാനുള്ള സൗകര്യം ബയോ ബാങ്കിൽ ഉണ്ട് . രക്ത സാമ്പിളുകൾ, സിറം സാമ്പിളുകൾ, ഓപ്പൺ ഹാർട്ട് സർജറി സമയത്ത് ലഭിക്കുന്ന ടിഷ്യു സാമ്പിളുകൾ, പെരി ഫറൽ ബ്ലഡ് മോണോ ന്യൂക്ലിയർ കോശങ്ങൾ, ഹൃദയ പരിക്ഷീണിത രോഗികളിൽ നിന്ന് ശേഖരിച്ച ജനിതക സാമ്പിളുകൾ എന്നിവ ബയോ ബാങ്ക് ചെയ്യുവാനുള്ള ബയോസ്‌പെസിമെൻസിൽ ഉൾപ്പെടുന്നു.
ഐസിഎംആറിൽ നിന്നുള്ള പ്രതിനിധി ഉൾപ്പെടുന്ന സാങ്കേതിക ഉപദേശക സമിതിയാണ് ബയോബാങ്ക് പ്രവർത്തനം നിയന്ത്രിക്കുന്നത്.

പ്രസ്തുത ബയോബാങ്ക് ഹൃദയ പരിക്ഷീണിത ഗവേഷണങ്ങൾക്കു മുതൽക്കൂട്ട് ആണെന്ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ അജിത് കുമാർ വി കെ അഭിപ്രായപ്പെട്ടു.ഗവേഷണങ്ങൾക്കും, രോഗ നിർണയങ്ങൾക്കും കൂടുതൽ വ്യക്ത തയും, മോളിക്യൂലർ പഠനങ്ങൾക്കും ഹൃദയ പരിക്ഷീണിത മൂല കാരണ അനുബന്ധ ഗവേഷണങ്ങൾക്കും ബയോ ബാങ്ക് നിർണായക പങ്കു വഹിക്കുമെന്നും പ്രൊഫസർ അജിത്കുമാർ അറിയിച്ചു

സാമ്പിളുകൾ ദാനം ചെയ്യാൻ തയ്യാറുള്ള രോഗികളിൽ നിന്നുള്ള സമ്മതപത്രം അനുസരിച്ചാണ് ബയോ-സാമ്പിളുകൾ ശേഖരിക്കുന്നത്.

ഫിസിയോളജിക്കൽ അളവുകൾ, ഇസിജി പോലുള്ള ഇമേജിംഗ് ഡാറ്റ, എക്കോകാർഡിയോഗ്രാഫി, എംആർഐ, പരിശോധന വിവരങ്ങൾ എന്നിവ ക്ലിനിക്കൽ ഡാറ്റയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് .
ബന്ധപ്പെട്ട ഗവേഷണങ്ങളിൽ താൽപ്പര്യമുള്ള മറ്റു ഗവേഷകർക്കും ക്ലിനിക്കുകൾക്കും ശ്രീ ചിത്രയിലെ ഗവേഷണ പദ്ധതിക്കൊപ്പം സഹക രിക്കാവുന്നതുമാണ്.
ഹൃദയ പേശികളിൽ കട്ടി കൂടുതൽ കാരണം ഉണ്ടാകുന്ന ഹൃദയ പരിക്ഷീണതയെ കുറിച്ചുള്ള (ഹൈപ്പർട്രോഫിക്ക് കാർഡിയോമി യോപ്പതി) ഗവേഷണത്തിനായി ഇൻസ്‌റ്റെം (InStem) ബാംഗ്ലൂരുമായി ശ്രീ ചിത്ര ബയോബാങ്ക് ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.ഗവേഷണങ്ങളിൽ എല്ലാ ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേ ണ്ടതുണ്ട്, കൂടാതെ ശ്രീ ചിത്രയുടെ – യുടെ TAC / IEC (എത്തിക്സ് കമ്മിറ്റി) അംഗീകരിക്കുകയും വേണം. ഉദ്ഘാടന ചടങ്ങു ഓൺലൈൻ ലൈവ് ആയി വീക്ഷിക്കുവാൻ ഈ ലിങ്ക് ഉപയോഗിക്കുക. https://youtu.be/QhqBs82Rfwc
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*