സവാളയില്ലാതെ ബിരിയാണി; പ്രതിഷേധസൂചകമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍

കണ്ണൂര്‍: സവാള വിലവര്‍ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍. കണ്ണൂരിലെ കാള്‍ടെക്‌സ് ജംഗ്ഷനിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം.

സവാളയില്ലാതെ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയായിരുന്നു പ്രതിഷേധം. സവാള ഇല്ലാതെ തക്കാളിയും, ഇറച്ചിയും മറ്റുചേരുവകളും ചേര്‍ത്ത് ബിരിയാണിക്കുള്ള മസാല തയ്യാറാക്കി. തുടര്‍ന്ന് അരി വെന്തുവരാനുള്ള സമയത്തിനിടയ്ക്ക് പ്ലക്കാര്‍ഡുകള്‍ നിരത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും സമരക്കാര്‍ പ്രതിഷേധം പരസ്യമാക്കി.
സവാളയില്ലാതെ തന്നെ നല്ല തലശേരി ബിരിയാണി റെഡി. തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കും വഴിയാത്രക്കാര്‍ക്കും ബിരിയാണി നല്‍കി. ഈ വില വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് പ്രതിഷേധത്തില്‍ അവര്‍ ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*