ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തന്നെ ; ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചത്തേക്ക് നീട്ടി

ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തന്നെ ; ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചത്തേക്ക് നീട്ടി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റിവച്ചു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാൽ കന്യാസ്ത്രീയുടെ ബിഷപ്പിനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാനരഹിതമാണെന്നും പ്രതിഭാഗം വാദിച്ചു. ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കിയ പ്രതിഭാഗം പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസത്തെ ദൃശ്യങ്ങളാണതെന്നും അതിൽ കന്യാസ്ത്രീ വളരെ സാധാരണമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി.
ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍; സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍ l bishop franco mulakkal rape nun case statement by sister anupamaഎന്നാൽ കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് അറസ്റ്റെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജലന്തറില്‍ കൂടുതൽ അന്വേഷണം നടത്തണമെന്ന് പറഞ്ഞ പോലീസ്, സാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*