ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ്; മുഖ്യ സാക്ഷിയായ കന്യാസ്ത്രീ മഠത്തില്‍ തടങ്കലില്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ്; മുഖ്യ സാക്ഷിയായ കന്യാസ്ത്രീ മഠത്തില്‍ തടങ്കലില്‍

കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ പീഡന കേസില്‍ മുഖ്യ സാക്ഷിയായ കന്യാസ്ത്രീയെ സഭാ അധികൃതര്‍ തടങ്കലില്‍ പാര്‍പ്പിച്ചതായി പരാതി. സിറോ മലബാർ സഭക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേയിലാണ് താന്‍ സഭയുടെ മഠത്തില്‍ തടങ്കലില്‍ ആക്കപ്പെട്ടെന്ന് പരാതിപ്പെട്ടത്.

ബന്ധുക്കളുടെ പരാതിയില്‍ മഠത്തിലെത്തിയ പോലീസ് സിസ്റ്റര്‍ ലിസി വടക്കേയിലിനെ മോചിപ്പിച്ചു. സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പരാതിയില്‍ മൂവാറ്റുപുഴ മഠത്തിലെ മദര്‍ സുപ്പീരിയറിനെതിരെ പോലീസ് കേസെടുത്തു.

മഠത്തില്‍ താന്‍ തടങ്കലിലായിരുന്നുവെന്ന് സിസ്റ്റര്‍ ലിസി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മഠത്തില്‍ നിന്നും മോചിപ്പിച്ച ലിസി വടക്കേയിലിനെ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

സിസ്റ്റര്‍ ലിസിക്ക് ആവശ്യമായ പൊലീസ് സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാല്‍സംഗം കേസിലെ മുഖ്യ സാക്ഷിയാണ് സിസ്റ്റര്‍ ലിസി വടക്കെയില്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*