ഫ്രാങ്കോ മുളക്കലിന് കർശന ഉപാധികളോടെ ജാമ്യമനുവദിച്ചു
ഫ്രാങ്കോ മുളക്കലിന് കർശന ഉപാധികളോടെ ജാമ്യമനുവദിച്ചു
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്ന കർശനനിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.
കന്യാസ്ത്രീകളില്‍ ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ ഇനി സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള സാധ്യതയില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.
കേരളത്തിലേക്ക് കടക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി ബിഷപ്പിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യാൻ ആവശ്യപ്പെട്ടു.
Leave a Reply