ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍; സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍

ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍; സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്തെത്തി.

പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് ആദ്യം മാനഭംഗപ്പെടുത്തിയത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്ററും സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയുമാണ് സിസ്റ്റര്‍ അനുപമ.
2014 മേയ് അഞ്ചിനാണ് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ 20-ാം നമ്പര്‍ മുറിയില്‍ കന്യാസ്ത്രീയെ ഫ്രാങ്കോ ആദ്യം പീഡിപ്പിച്ചത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം.

എന്നാല്‍, നാളത്തെ ചടങ്ങില്‍ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് ഫ്രാങ്കോ സിസ്റ്ററിനെ നിര്‍ബന്ധപൂര്‍വ്വം അവിടെ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.പിറ്റേന്ന് കാലടിയിലെ ഒരു പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാനായി കന്യാസ്ത്രീ ഫ്രാങ്കോയ്ക്കൊപ്പം കാറില്‍ കയറുമ്പോള്‍ കരച്ചിലായിരുന്നു.


പള്ളിയില്‍ വച്ച് ബന്ധുക്കള്‍ കാരണം ചോദിച്ചപ്പോള്‍ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. സിസ്റ്ററി?ന് സ്ഥിരമായി ജലദോഷമുള്ളതിനാല്‍ എല്ലാവരും വിശ്വസിച്ചു. പിന്നീട് ഫ്രാങ്കോ പലതവണ ഭീഷണിപ്പെടുത്തി സിസ്റ്ററെ പീഡിപ്പിക്കുകയായിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി.

അന്ന് കേരളത്തിന്റെ ഇന്‍ചാര്‍ജും കുറവിലങ്ങാട് കമ്മ്യൂണിറ്റിയുടെ മദര്‍ സുപ്പീരിയറുമായിരുന്നു പരാതിക്കാരി. പിന്നീട് ഫ്രാങ്കോയുടെ കേരളത്തിലെ പരിപാടികള്‍ മദര്‍ ജനറല്‍ റെജീന വിളിച്ചറിയിക്കും. അതനുസരിച്ചാണ് പരിപാടികളില്‍ പങ്കെടുത്തിരുന്നത്, പിന്നീട് സിസ്റ്റര്‍ എപ്പോഴും യാത്രകളില്‍ ഒരാളെ കൂടെ കൂട്ടിയിരുന്നു.
പീഡനത്തെ പറ്റി സഭയ്ക്ക് പരാതി നല്‍കിയതിന് സിസ്റ്ററും താനും ക്ഷമ പറയണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാതിരുന്നതോടെ ഞങ്ങളിരുവരും ആത്മഹത്യ ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഫ്രാങ്കോ സമ്മര്‍ദ്ദം ചെലുത്താത്തതിനാല്‍ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ലെന്നും അനുപമ കേരള കൗമുദിയോട് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply