ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ കുരുക്കില്‍ നിന്ന് ഊരാ കുരുക്കിലേക്ക് ; ജലന്ധര്‍ രൂപതയിലെ വൈദികന്‍റെ വെളിപ്പെടുത്തല്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ കുരുക്കില്‍ നിന്ന് ഊരാ കുരുക്കിലേക്ക് ; ജലന്ധര്‍ രൂപതയിലെ വൈദികന്‍റെ വെളിപ്പെടുത്തല്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുരുക്കില്‍ നിന്ന് ഊരാ കുരുക്കിലേക്ക്. കാമപൂർത്തിക്ക് കന്യാസ്ത്രീകളെ ഉപയോഗിക്കുന്ന ബിഷപ്പ് രാത്രിയായാല്‍ അശ്ലീല സന്ദേശങ്ങളാണ് കന്യാസ്ത്രീകള്‍ക്ക് അയക്കുന്നത്. എന്റെ മുത്തേ, എന്റെ മുത്തൊറങ്ങിയോ, എന്റെ മുത്തിന്റെ കൈ എവിടെയാ, ഇപ്പോള്‍ എവിടെയാണ് കിടക്കുന്നത് ഈ വക ചോദ്യങ്ങളാണ് ബിഷപ്പ് മെസ്സജയച്ച് ചോദിക്കുകയെന്നും വൈദികന്‍ പറയുന്നു.

പല കന്യാസ്ത്രീകളും ബിഷപ്പിന്റെ നോട്ടത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്. ബിഷപ്പിന് എതിരായ പരാതികള്‍ പുറത്ത് വരാത്തത് അധികാരികളോടുള്ള ഭയം മൂലമാണെന്നും വൈദികന്‍ പറയുന്നു. ആരോപണ വിധേയനായ ബിഷപ്പിന് എതിരെ ഇതുവരേയും ഒരു നടപടി പോലും സഭ എടുത്തിട്ടില്ല.
നിസഹായരായ കന്യാസ്ത്രീകളെ അതിക്രമിച്ച് കീഴ്‌പ്പെടുത്തി സ്വന്തം ഇംഗിതങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ബിഷപ്പ് ചെയ്യുന്നത്. താല്‍പര്യക്കാരെ ബിഷപ്പ് സംരക്ഷിക്കുകയും വഴങ്ങാത്തവരോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും കന്യാസ്ത്രീകളുടെ പരാതിയില്‍ പറയുന്നു. കന്യാസ്ത്രീകളടക്കം 18 പേര്‍ ഇതിനകംതന്നെ സഭ വിട്ടു.

രണ്ട് വര്‍ഷത്തിനിടെ ബിഷപ്പ് പതിമൂന്ന് തവണ തന്നെ പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കേസിൽ ഇടപെടാതെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പരാതി മുക്കിയതായും പരാതിക്കാര്‍ ആരോപിക്കുന്നു. സംഭവം മാര്‍പാപ്പയെ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നുവെന്നും വൈദികന്‍ പറയുന്നു.
കര്‍ദിനാളിനെ കാണാന്‍ പോയപ്പോള്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുമായി അദ്ദേഹം 15 മിനുറ്റ് രഹസ്യസംഭാഷണം നടത്തിയിരുന്നുവെന്നും വൈദികന്‍ പറയുന്നു. രഹസ്യ സംഭാഷണം ഒപ്പമുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകളെ ഒഴിവാക്കിയായിരുന്നു. കന്യാസ്ത്രീ എന്താണ് ആ പതിനഞ്ച് മിനിറ്റില്‍ പറഞ്ഞതെന്ന് കര്‍ദിനാള്‍ വെളിപ്പെടുത്തണം.

ആരോപണ വിധേയനായ ബിഷപ്പിനെ സഭാ അധ്യക്ഷന്‍മാര്‍ സംരക്ഷിക്കുകയാണ്. കന്യാസ്ത്രീ ആദ്യം പരാതി ഉന്നയിച്ചപ്പോള്‍ നടപടി എടുക്കുന്നതിന് പകരം ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് സഭ ശ്രമിച്ചതെന്നും വൈദികന്‍ ആരോപിക്കുന്നു. പരാതിപ്പെട്ടപ്പോൾ കന്യാസ്ത്രീയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും വൈദികന്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply