നീതിയ്ക്കായി കന്യാസ്ത്രീകളുടെ നിരാഹാര സമരം
നീതിയ്ക്കായി കന്യാസ്ത്രീകളുടെ നിരാഹാര സമരം
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു. ഹൈക്കോടതി ജംങ്ഷനിലാണ് നിരാഹാര സമരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണ് പരസ്യ പ്രതിഷേധവുമായി രംഗഞ്ഞെത്തിയതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കന്യാസ്ത്രീക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം
പരാതിക്കാരിയായ കന്യാസ്ത്രിയുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരായ അഞ്ചു കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കാനെത്തി. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നും കന്യാസ്ത്രികള്‍ പറഞ്ഞു.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോക്കെതിരെ പീഢന കേസില്‍ പരാതിപ്പെട്ട കന്യാസ്ത്രീ തിങ്കളാഴ്ച രാവിലെ കുറുവിലങ്ങാട് മാധ്യമങ്ങളെ കാണുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply