മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ബിജെപി

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ബിജെപി

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിരവധി വ്യാജവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ദേശീയ മാധ്യമങ്ങള്‍ മോഹന്‍ലാലിനെ ബിജെപി ‘സ്ഥാനാര്‍ഥിയാക്കി’. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് പ്രമുഖ ദേശീയമാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്ത നല്‍കി.

എന്നാല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി രംഗത്തെത്തി. പ്രചാരണങ്ങള്‍ സത്യമല്ലെന്ന് രാജ്യസഭാംഗം വി.മുരളീധരന്‍ പ്രതികരിച്ചു. വിശ്വശാന്തി എന്ന സ്വന്തം സംഘടനയുടെ ആവശ്യാര്‍ത്ഥം കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ടത്. നവകേരള സൃഷ്ടിക്കായി എല്ലാ പിന്തുണയും നരേന്ദ്രമോദി അറിയിച്ചെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
മോഹന്‍ലാലിനെ പുകഴ്ത്തി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്. ശശി തരൂരും മോഹന്‍ലാലും തിരുവനന്തപുരം മണ്ഡലത്തില്‍ മുഖാമുഖം എന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെക്കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്‌തെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തിയിരുന്നു. ഇതാദ്യമായല്ല മോഹന്‍ലാലും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണത്തിനായി ഇപ്പോള്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply