പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപിയില്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും

പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപിയില്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും

മലേഗാവ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ഠാക്കൂര്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കുമെന്നാണു റിപ്പോര്‍ട്ടുണ്ട്.

ഭോപ്പാലില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും ജയിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്‍ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ് ആണ്. ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ഠാക്കൂറിനെ സ്ഥാനാര്‍ഥിയായി ദേശീയ നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ ഏഴ് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതും പ്രഗ്യാസിംഗും ഉള്‍പ്പടെ 12 പേര്‍ പ്രതികളായിരുന്നു.’കാവി ഭീകരവാദം’ എന്നാണ് യുപിഎ സര്‍ക്കാര്‍ സ്‌ഫോടനത്തിനെ വിശേഷിപ്പിച്ചിരുന്നത്. കേസില്‍ ഇരുവരും ജാമ്യത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment