നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് രണ്ട് കോടി തട്ടിയ ബിജെപി ജനറല്‍ സെക്രട്ടറിക്കെതിരേ കേസ്
നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് രണ്ട് കോടി തട്ടിയ ബിജെപി ജനറല്‍ സെക്രട്ടറിക്കെതിരേ കേസ്
പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട കത്തു കാട്ടി 2.17 കോടി രൂപ തട്ടിയ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് കേസ്.
ഹൈദരാബാദ് പൊലിസ് കേസെടുത്തിരിക്കുന്നത്. മഹിപാല്‍ റെഡ്ഡി എന്ന ഹൈദരാബാദ് സ്വദേശിയായ വസ്തുക്കച്ചവടക്കാരനില്‍ നിന്ന് റാവുവും കൂട്ടരും ചേര്‍ന്ന് 2.17 കോടി തട്ടിയെടുത്തുവെന്നാണ് കേസ്.
മഹിപാലിന്റെ ഭാര്യ പ്രവര്‍ണ റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് ബിജെപി നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ാര്‍മ എക്സില്‍ ചെയര്മാന് സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ പണം തട്ടിയത്. അന്നത്തെ വാണിജ്യ മന്ത്രിയായിരുന്ന നിര്‍മലാ സീതാരാമന്റെ ഒപ്പോട് കൂടിയ അപ്പോയിന്മെന്റ് ലെറ്റര്‍ കാണിച്ചാണ് റെഡ്ഡിയില്‍ നിന്ന് പണം തട്ടിയത്.
മഹിപാല്‍ റെഡ്ഡിക്ക് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. അതിനാല്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മുരളീധര്‍ റാവു ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്.
വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ചതി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.എന്നാല്‍ തനിക്കെതിരായ ആരോപണം മുരളീധര്‍ റാവു നിഷേധിച്ചു. കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സംഭവവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും റാവു ആരോപിച്ചു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
Leave a Reply
You must be logged in to post a comment.