ബി ജെ പി നേതാവ് വെടിയേറ്റ്‌ മരിച്ചു

ബി ജെ പി നേതാവ് വെടിയേറ്റ്‌ മരിച്ചു

ഭുവനേശ്വര്‍: ഒഡിഷയിലെ ബി ജെ പി നേതാവിനെ ഒരു സംഘം വെടിവെച്ചു കൊന്നു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മണ്ഡലം പ്രസിഡന്‍റ് മന്‍ഗുലി ജനയെ കുര്‍ദയിലെ പാര്‍ട്ടി ഓഫിസിന് മുന്നില്‍ വെച്ചാണ് വെടിയേറ്റ്‌ മരിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ബി ജെ ഡി നേതാവുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ബി ജെ പി ആരോപിച്ചു. ബി ജെ ഡി നേതാവിന്റെ ഉടമസ്ഥതയിലുള്ള കുളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമാകാം കൊലപാതകമെന്നാണ് പോലീസിന്‍റെ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment