ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ആര്‍സ പൊലീസ് സ്റ്റേഷനു കീഴിലാണ് സംഭവം. സിര്‍ക്കാബെയ്ദ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ശിശുപാല്‍ സെഹിസാറാണ് മരിച്ചത്.

ഇന്ന് രാവിലെ ഗ്രാമവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ശിശുപാലിന്റെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment