K Surendran l Sabarimala l Arrest l ‘അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവനും ജയിലില്‍ കിടക്കാം’ ; ഇരുമുടിക്കെട്ട് പൂജിക്കാനും പ്രാര്‍ഥിക്കാനും അനുമതി
‘അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവനും ജയിലില്‍ കിടക്കാം’ ; ഇരുമുടിക്കെട്ട് പൂജിക്കാനും പ്രാര്‍ഥിക്കാനും അനുമതി
പത്തനംതിട്ട: അയ്യപ്പന് വേണ്ടി പതിനാലു ദിവസമല്ല ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് പുറത്തേക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി
ഇത് സര്‍ക്കാരിന്റെ പ്രതികാരമാണ്. ആചാരലംഘനത്തിനിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമാണ് തന്നെയും ശശികല ടീച്ചറെയും അറസ്റ്റ് ചെയ്തതില്ലോടെ സര്‍ക്കാര്‍ തെളിയിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടികള്‍.പൊലീസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നതാണ് ഇതെല്ലാം.
ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ആചാരത്തിന്റെ ഭാഗമായി ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും പൂജ നടത്താനും രണ്ട് നേരം പ്രാര്‍ഥന നടത്താനുമുള്ള അനുമതി കോടതി നല്‍കിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
Leave a Reply