ബംഗാളില്‍ വോട്ടെടുപ്പിന് മുന്‍പായി ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബംഗാളില്‍ തെരഞ്ഞടുപ്പ് ആരംഭിക്കുന്നതിന് മുന്‍പായി ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഝാര്‍ഗ്രാം ജില്ലയിലെ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്. രമിണ്‍ സിംഗ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് തങ്ങളുടെ പ്രവര്‍ത്തകന്റെ കൊലക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു. അതേസമയം തൃണമൂല്‍ ആരോപണം നിഷേധിച്ചു.

അതിനിടെ, അനന്ത ഗുചൈത്, രഞ്ജിത് മൈതി എന്നീ മറ്റ് രണ്ടു ബിജെപി പ്രവര്‍ത്തകരെ വെടിയേറ്റ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധയിടങ്ങളില്‍ ബിജെപി -തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply