കൊല്ലത്ത് ബ്ലാക്ക് മാന്‍ പിടിയില്‍

കൊല്ലത്ത് ബ്ലാക്ക് മാന്‍ പിടിയില്‍

ജനങ്ങളില്‍ ഭീതിപരത്തിയ ബ്ലാക്ക് മാനെ ഒടുവില്‍ നാട്ടുകാര്‍ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം ജില്ലയിലെ ഇരവിപുരം, താന്നി, മയ്യനാട് ദേശങ്ങളില്‍ മാസങ്ങളോളം ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് പിടിയിലായത്. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അഭിജിത്തിനെ(22) പരവൂര്‍ പൊലീസാണ് പിടികുടിയത്.

പരവൂര്‍ കൂനയിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി അടിപിടിനടക്കുകയും വിവരം ലഭിച്ച പൊലീസ് അന്വേഷിച്ചെത്തുകയും രക്ഷപ്പെടാന്‍ ശ്രമിച്ച അഭിജിത്തിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.

ബ്ലാക്ക് മാന്‍ എന്നാണ് ഇയാള്‍ ഈ അറിയപ്പെട്ടിരുന്നത്. രാത്രിയില്‍ കറുത്ത വസ്ത്രം ധരിച്ച് കണ്ണില്‍ പ്രത്യേകതരം കോണ്‍ടാക്റ്റ് ലെന്‍സ് വച്ചാണ് ഇയാള്‍ നടന്നിരുന്നത്. വീടുകളിലെത്തി ഭയപ്പെടുത്തുകയും, മോഷണം നടത്തുകയും ചെയ്തിരുന്നു. മോഷണം നടത്തുന്ന വീടുകളിലെ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുക ഇയാളുടെ ശീലമായിരുന്നതായും പൊലീസ് പറഞ്ഞു.

മോഷണത്തിനായി ഇയാള്‍ പരവൂര്‍ കൂനയിലെത്തിയപ്പോഴാണ് പിടിയിലായത്. ഈ സമയം ഓടിച്ചിരുന്ന ബൈക്ക് വര്‍ക്കലയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. ഇയാള്‍ ഇരവിപുരത്തേത് അടക്കം നിരവധി സ്ഥലത്തെ മോഷണങ്ങളും സ്ത്രീകളെ ഉപദ്രവിച്ച കേസുകളിലും പ്രതിയാണിയാള്‍.

വിശദമായ ചോദ്യംചെയ്യലിലാണ് ഇയാള്‍ പൊലീസും നാട്ടുകാരും തിരഞ്ഞുകൊണ്ടിരുന്ന ബ്ലാക്ക് മാന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*