ദുര്‍മന്ത്രവാദവും കൂടോത്രവും ഇനിമുതല്‍ എഴുവര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റം

ദുര്‍മന്ത്രവാദവും കൂടോത്രവും ഇനിമുതല്‍ എഴുവര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റം

ദുര്‍മന്ത്രവാദവും കൂടോത്രവും ഇനി മുതല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍. ഇവ കുറ്റമാക്കുന്ന നിയമത്തിന്റെ കരട് തയ്യാറായി. കരട് നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപം നല്‍കി. അന്ധവിശ്വാസത്തിന്റെ പേരില്‍ ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും.

അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങളാണ് ഈ നിയമപ്രകാരം കുറ്റകരമാക്കുന്നത്. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്മീഷന്‍ കരടുനിയമം തയ്യാറാക്കിയിരിക്കുന്നത്. അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുന്നതിനായാണ് നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ദുര്‍മന്ത്രവാദത്തെ തുടര്‍ന്നും, വിശ്വാസങ്ങളുടെ പേരില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നും പലരും കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം ഉണ്ടാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply