കട്ടൻ ചായയുടെ ​ഗുണങ്ങൾ

കട്ടൻ ചായയുടെ ​ഗുണങ്ങൾ

എന്നും രണ്ടുനേരമെങ്കിലും കട്ടന്‍ചായ കുടിക്കുന്നത് ചിലരുടെ ശീലമാണ്. അത് ആരോഗ്യത്തിന് നല്ലതോ അതോ ഹാനികരമോ എന്നറിയാം. സ്ഥിരമായി കട്ടന്‍ചായ ശീലമാക്കുന്നത് വളരെ ഫലപ്രദമെന്ന് പഠനങ്ങള്‍ വ്യകതമാക്കുന്നുണ്ട്.

കൂടാതെ , കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്ളേവനോയിഡ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കുമെന്നും വ്യക്തമാക്കുന്നു.

കൂടാതെ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, നമുക്ക് ഉൻമേഷവും ഊര്‍ജവും പകരുന്നു എന്നറിയുന്നു. മാത്രമല്ല, നമ്മുടെ ഹൃദയധമനികളുടെ കേടുപാടുകള്‍ കുറയ്ക്കാനും ഇതു സഹായിക്കുന്നു. പല്ലില്‍ പോടുകള്‍ ഉണ്ടാകുന്നതും ദ്രവിക്കുന്നതും കട്ടൻചായ സ്ഥിരമാക്കുന്നതോടെ തടയുന്നു.

കൂടാതെ കട്ടൻ സ്ഥിരമായി കുടിച്ചാൽ തലവേദനയടക്കമുള്ളവ മാറുമെന്ന് നമ്മൾ പണ്ട് കാലം മുതലേ സ്ഥിരമായി കേൾക്കുന്നതാണ്. കട്ടൻ ചായ നമ്മുടെ ദഹനവ്യവസ്ഥയെയും ആരോ​ഗ്യമുള്ളതാക്കി മാറ്റും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*