ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളിൽ പകുതിയോളം “രക്താതിമർദ്ദം” കാരണമാകുന്നു

Blood pressure accounts for about half of all deaths associated with heart disease and stroke
ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളിൽ പകുതിയോളം “രക്താതിമർദ്ദം” കാരണമാകുന്നുനിശബ്ദ കൊലയാളി’ എന്നറിയപ്പെടുന്ന രക്താതിമർദ്ദം മൂലം ആന്തരി കാവയവങ്ങൾക്കു കാര്യമായ കേടുപാടുകൾ സംഭവിക്കുന്നത് വരെ പലപ്പോഴും രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല.

ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളിൽ പകുതിയോളം “രക്താതിമർദ്ദം” കാരണമാകുന്നു. കേരളത്തിൽ, കമ്മ്യൂ ണിറ്റി തലത്തിൽ രക്താതിമർദ്ദം ഉള്ള ആറ് രോഗികളിൽ ഒരാൾക്ക് മാത്രമേ മതിയായ രക്തസമ്മർദ്ദ നിയന്ത്രണം കൈവരിക്കാനായി ട്ടുള്ളൂ.

കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ജനസംഖ്യാ തലത്തിൽ ഹൈപ്പർടെൻഷൻ അഥവാ രക്താതി മർദ്ദനിയന്ത്രണം ഫലപ്രദമാക്കുവാൻ ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള ടാസ്ക്-ഷെയറിംഗ് തന്ത്രം ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർ ജീമോൻ ഗവേഷണത്തിലൂടെ ബോധ്യപ്പെടുത്തി.

ലോകത്തിന്റെ മിക്ക മേഖലകളിലും രക്താതിമർദ്ദഅവബോധവും ചികിത്സയും നിയന്ത്രണവും കുറവാണ്. ശാസ്ത്രത്തെ നയരൂപീക രണത്തിന്റെ ഭാഗമാക്കുവാനുള്ള മാർഗ്ഗരേഖകളാണ് ‘WHF’ റോഡ്മാപ്പുകൾ. ‘ഹൃദയ സംബന്ധമായ അസുഖങ്ങൾ’ക്കെതിരായ പോരാട്ടത്തിൽ പുരോഗതി കൈവരിക്കുന്നതിന് ഇത്തരത്തിലുള്ള ശാസ്ത്രീയ മാർഗ്ഗരേഖകൾ സഹായിക്കും.

ആരോഗ്യ പരിപാലന പ്രൊഫഷണലുകളുടെയും രോഗികളുടെയും ബോധവൽക്കരണം, ചികിത്സയോടുള്ള അനുസരണം, രക്തസമ്മർദ്ദ നിയന്ത്രണം ഒരു ആജീവനാന്ത പ്രതിബദ്ധതയാണെന്നുള്ള ബോധ്യം എന്നിവ സമൂഹത്തിൽ ഉണ്ടാകാൻ സർക്കാർ, സർക്കാർ ഇതര സംഘടനകൾ , വ്യക്തികൾ എന്നിങ്ങനെ എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കണം.
കൃത്യമായ രോഗ നിർണ്ണയം, മരുന്ന് ചികിത്സ,വ്യായാമം , നല്ല ഭക്ഷണം, പോഷക ആഹാരം, ദുശീലങ്ങൾ കഴിയുന്നത്ര ഒഴിവാ ക്കിയുള്ള ആരോഗ്യപരമായ ജീവിതം, മലിനീകരണ നിയന്ത്രണം, ഭക്ഷണത്തിൽ ഉപ്പിന്റെ നിയന്ത്രണം ഇവയെല്ലാം രക്താതിമർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രക്താതിമർദ്ദം / ഹൈപ്പർടെൻഷനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും രക്താതിമർദ്ദം ഉള്ള വ്യക്തികളെ നേരത്തേ തിരിച്ചറിയുന്നതിനും “സ്ക്രീനിംഗ് കാമ്പെയ്‌നുകൾ നടത്തേണ്ടതാണ്”.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*