സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദമ്പതികളും സംഘവും പിടിയില്‍

ബ്ലൂ ബ്ലാക്ക്മെയിലിംഗ് ; സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദമ്പതികളും സംഘവും പിടിയില്‍

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ദമ്പതികള്‍ ഉള്‍പ്പടെ ഏഴുപേര്‍ തിരുവനന്തപുരം പോലീസിന്‍റെ പിടിയിലായി. കണ്ണമ്മൂല സ്വദേശിനിയായ യുവതിയേയും ഭര്‍ത്താവുള്‍പ്പെടെ ഏഴ് യുവാക്കളുമാണ് പേട്ട പൊലീസിന്‍റെ പിടിയിലായത്.

കണ്ണമ്മൂല സ്വദേശിനി ജിനു ജയന്‍ ഇവരുടെ ഭര്‍ത്താവ് വിഷ്ണു, സുഹൃത്തുക്കളും ബ്ലൂ ബ്ലാക്ക്മെയിലിംഗ് സംഘത്തിലെ അംഗങ്ങളുമായ അബിന്‍ഷാ, ആഷിക്, മന്‍സൂര്‍, സ്റ്റാലിന്‍, വിവേക് എന്നിവരാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സോഷ്യല്‍ മീഡിയകളിലൂടെ പരിചപ്പെടുന്നവരെ ചാറ്റിംഗിലൂടെ കെണിയിലാക്കി പണം തട്ടുന്ന രീതിയാണ് ഇവരുടേത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ പരിചപ്പെട്ട യുവാവിനേയും സുഹൃത്തിനേയും അശ്ലീല ചാറ്റിങ്ങിലൂടെ വശത്താക്കുകയും പിന്നീട് വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കണ്ണമ്മൂലയിലെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയ യുവാക്കളെ മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി 40000 രൂപയും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും തട്ടിയെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply