ശബരിമല തീർഥാടന ഇളവുകൾക്കായി ബോർഡ് സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചു: പ്രസിഡൻറ്
ശബരിമല തീർഥാടന ഇളവുകൾക്കായി ബോർഡ് സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചു: പ്രസിഡൻറ്
ശബരിമല തീർഥാടനത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചതായി പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു.
തീർഥാടന ആചാരവുമായി ബന്ധപ്പെട്ട പമ്പാ സ്നാനം അനുവദിക്കണം, തീർഥാടകരിൽ ആവശ്യമുള്ളവർക്ക് എട്ട് മണിക്കൂർ എങ്കിലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കണം, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായി നെയ്യഭിഷേകത്തിന് അവസരം നൽകണം എന്നിവയാണ് ആവശ്യങ്ങൾ.
ട്രാക്ടർ പാത വഴി തീർഥാടകർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പ്രയാസം ഉണ്ടാക്കുന്നുണ്ട്. നീലിമല പാത വഴിയുള്ള യാത്ര അനുവദിക്കാനുള്ള മുന്നൊരുക്കം ദേവസ്വം ബോർഡ് നടത്തിയിട്ടുണ്ട്.
രണ്ട് ആശുപത്രികളും ഏഴ് ഓക്സിജൻ പാർലറുകളും സജ്ജമാക്കി. സന്നിധാനത്ത് 358ഓളം മുറികൾ താമസ യോഗ്യമാക്കി. ബോർഡിന്റെ ആവശ്യങ്ങളിൽ അനുകൂല നിലപാട് കാലതാമസം കൂടാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾക്കൊപ്പം ആന്ധ്രയിലെയും തമിഴ്നാട്ടിലെയും വെള്ളപ്പൊക്കവും തീർഥാടകർ കുറയാൻ കാരണമായി. വരുംദിവസങ്ങളിൽ കൂടുതൽ തീർഥാടകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാര്യരും പങ്കെടുത്തു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.