ബോഡി ബിൽഡറാകാൻ കഠിന പരിശ്രമം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ബോഡി ബിൽഡറാകാൻ കഠിന പരിശ്രമം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ബോഡി ബിൽഡിങ്ങിൽ താല്പര്യമുള്ള ജനറേഷനാണ് ഇന്നത്തേത്. ആളുകളെ ആകർഷിക്കുന്നതിനായി ജിമ്മിൽ സാഹസികം നടത്തി ജിംനാസ്റ്റിക് ആവാൻ താല്പര്യം കാണിക്കുന്ന നിരവധി യുവാക്കളുണ്ട്.

അത്തരത്തിൽ ഒരു സാഹസികം നടത്തിയ അയാൾക് കിട്ടിയത് എട്ടിന്റെ പണിയാണ്. 34 കാരനായ സിയാൻ നിരന്തരമായി ഡയറ്റ് ചെയ്തതിലൂടെ അയാൾക്ക്‌ വലിയ പ്രശ്നമാണ് ഉണ്ടായത്. ദിവസവും 11 വര്‍ഷമായി ജിമ്മിൽ ചെലവഴിക്കുന്ന സിയാൻ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും നല്ല ബോഡി ബിൽഡിംഗ്‌ ട്രെയിനറെയാണ് തന്നെ പരിശീലിപ്പിക്കാൻ തെരഞ്ഞെടുത്തത്.

പ്രോട്ടീൻ ഭക്ഷണം ധാരാളമായി കഴിക്കാൻ ആരംഭിച്ചു. പെട്ടന്നാണ് സിയാന് കഠിനമായ വയറു വേദന അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടറെ കാണുകയും ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ തന്റെ വയറു വേദനക്ക് ശമനം വന്നതോടെ ഡോക്ടറുടെ വാക്ക് മറികടന്നു പഴയ രീതി തന്നെ തുടർന്നു. പിന്നീട് വീണ്ടും വേദന വന്ന് ഡോക്ടറെ സമീപിച്ചതോടെ ശസ്ത്രക്രിയക്ക് വിദേ യനാകുകയായിരുന്നു.

സിയാന്റെ വയർ പാടെ തിരിഞ്ഞു പോയെന്നാണ് ഡോക്ടർ കണ്ടെത്തിയത്. അതികഠിനമായ ഡയറ്റാണ് സിയാനെ ഇത്തരത്തിലാ ക്കിയതെന്ന് ഡോക്ടർ വ്യക്തമാക്കി. ശസ്ത്ര ക്രിയയിലൂടെ അയാളുടെ ശരീരം പഴയ രീതിയിൽ ആയി.വലിയ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply