ആരോ​ഗ്യത്തിന് കഴിക്കാം പുഴുങ്ങിയ മുട്ട

ആരോ​ഗ്യത്തിന് കഴിക്കാം പുഴുങ്ങിയ മുട്ട

മുട്ട പൊതുവേ ശരീരം ചൂടാക്കും അതിനാൽ വേനൽക്കാലത്ത്‌ കഴിക്കാൻ പാടില്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുട്ട കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല.

അതിനേക്കാള്‍ കൂടുതല്‍ കഴിക്കരുത് എന്നേയുള്ളു. പരമാവധി മൂന്നു മുട്ടയില്‍ ഒതുക്കുക. ഇതില്‍ കൂടുതല്‍ കഴിച്ചാല്‍ ശരീരം അമിതമായി ചൂടാവുകയും അത് ദഹന വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.

മുട്ട പൊതുവേ ശരീരം ചൂടാക്കും എങ്കിലും ഇത് ഒരു സമ്പൂര്‍ണ്ണ ആഹാരമാണ്. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിവിധ വിറ്റാമിനുകള്‍ തുടങ്ങിയവ ഇതില്‍ നിറയെ അടങ്ങിയിരിക്കുന്നു.

ശരീരത്തിലെ ഫ്ലൂയിഡ് ബാലന്‍സ് നിലനിര്‍ത്താനും മുട്ടയ്ക്ക് കഴിയും. വേനല്‍ക്കാലത്ത് ഇത് വളരെ പ്രധാനമാണ്. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന മികച്ച ഊര്‍ജ്ജനില നിലനിര്‍ത്താനും തളര്‍ച്ച, ക്ഷീണം എന്നിവ മാറ്റാനും മുട്ട സഹായിക്കും.

മുട്ട എങ്ങനെ കഴിച്ചാലും കുഴപ്പമൊന്നുമില്ല. എന്നാല്‍ പൊരിച്ചു കഴിക്കുന്നതിനേക്കാളും പുഴുങ്ങിയ മുട്ട കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply