ബോളിവുഡിന്റെ പ്രിയതാരം അനുഷ്‌ക വിശ്രമത്തില്‍ ; ആശങ്കയോടെ ആരാധകര്‍
ബോളിവുഡിന്റെ പ്രിയതാരം അനുഷ്‌ക രോഗക്കിടക്കയില്‍ ; ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇങ്ങനെ
ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്ക് നട്ടെല്ലിന് അസുഖം. ബള്‍ജിങ് ഡിസ്‌ക് രോഗം ബാധിച്ച താരത്തിന് പരിപൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ബള്‍ജിങ് ഡിസ്‌ക് അസുഖം.
തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ക്കാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയെയാണ് ബള്‍ജിങ് ഡിസ്‌ക് അഥവാ സ്ലിപ്ഡ് ഡിസ്‌ക് എന്ന് പറയുന്നത്. വരുണ്‍ ധവാനുമൊത്തുള്ള പുതിയ ചിത്രം സുയി ധാഗ -മെയ്ഡ് ഇന്‍ ഇന്ത്യയുടെ പ്രചാരണത്തിനിടെയാണ് നടി രോഗം തിരിച്ചറിയുന്നത്.
തയ്യല്‍ക്കാരായി വരുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയും വേഷമിടുന്ന സുയി ധാഗ: മെയ്ഡ് ഇന്‍ ഇന്ത്യ സെപ്റ്റംബര്‍ 28ന് തീയേറ്ററുകളിലെത്തും. പരിമിതമായ സാഹചര്യങ്ങളിലും തയ്യല്‍ക്കാരില്‍ നിന്ന് പരിശ്രമത്തിലൂടെ വലിയ ഒരു കമ്പനിയുടെ നേതൃസ്ഥാനത്ത് എത്തിച്ചേരുന്ന മോജി- മംമ്ത ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.
2014 ല്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ച് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് സിനിമയുടെ കഥാതന്തു. ശരത് കടാരിയ സംവിധാനം ചെയ്യുന്ന ഈ കോമഡി ഡ്രാമചിത്രം 2017 ജൂലൈയിലാണ് പ്രഖ്യാപിച്ചത്. അനു മാലികാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്. അനില്‍ മേത്തയാണ് ഛായാഗ്രാഹകന്‍. ഇന്ത്യയിലങ്ങിങ്ങോളമുള്ള ചിത്രത്തുന്നല്‍ രീതികളും നെയ്ത് സമ്പ്രദായങ്ങളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്.
Leave a Reply