സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താരത്തെ ഉത്തരാഖണ്ഡിലെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് നടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയ്‌ക്കൊടുവില്‍ സണ്ണിലിയോണിന് ആന്ത്രവീക്കമാണെന്ന് കണ്ടെത്തി.

വെളളിയാഴ്ച്ച വൈകിട്ടോ ശനിയാഴ്ച്ചയോ നടിയ്ക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി 11.30ഓടെയാണ് നടി ആശുപത്രിയിലെത്തിയതെന്ന് ഡോക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു. തങ്ങള്‍ നടിയെ നിരീക്ഷിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ ശ്രദ്ധയും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വയറിന് കഠിനമായ വേദനയും പനിയും കൊണ്ടാണ് സണ്ണി ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച് വരികയാണ്. എല്ലാ ശ്രദ്ധയും ഞങ്ങള്‍ കൊടുക്കുന്നുണ്ട്’. ഡോക്ടര്‍ വ്യക്തമാക്കി. യാത്ര ചെയ്തത് കാരണം വയറ് വേദനയായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയിരുന്നത്.

സ്പ്ലിറ്റ്‌സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണത്തിനായാണ് നൈനിറ്റാള്‍ ജില്ലയിലെ രാംനഗറില്‍ സണ്ണി ലിയോണ്‍ എത്തിയത്. ആന്തരാവയവങ്ങള്‍ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെര്‍ണിയ. പേശികള്‍ ദുര്‍ബലമാകുന്നതോ ദ്വാരങ്ങള്‍ ഉണ്ടാകുന്നതോ ആണ് ഇതിനിടയാക്കുന്നത്. ശരീരത്തില്‍ പല ഭാഗത്തും ഹെര്‍ണിയ വരാം. ഏത് പ്രായക്കാര്‍ക്കും ഹെര്‍ണിയ വരാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply