പ്രശസ്ത നടിയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു
പ്രശസ്ത നടിയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു
പ്രശസ്ത ബോളിവുഡ് താരം സറീൻ ഖാന്റെ കാറിടിച്ച ബൈക്ക് യാത്രികൻ മരിച്ചു. ഗോവ മപുസ് സ്വദേശി നിതേഷ് 31 ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് താരത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്. പടിഞ്ഞാറൻ ഗോവയിലെ ബീച്ചന് സമീപത്താണ് അപകടം നടന്നത്.
ബുധനാഴ്ചയാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിതേഷിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം. സൽമാൻഖാന്റെ നായികയായിട്ടാണ് സറീൻ ബോളിവുഡിൽ എത്തുന്നത്.
വീർ, ഹേറ്റ് സ്റ്റേറി, ഹൗസേ ഫുൾ2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കാറിനുള്ളിൽ സറീൻ ഖാനും ഡ്രൈവർ അബ്ബസ് അലിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply