ശ്രീദേവിയുടെ സാരി ലേലം ചെയ്യുന്നു…തുക കേട്ടാല്‍

ശ്രീദേവിയുടെ സാരി ലേലം ചെയ്യുന്നു…തുക കേട്ടാല്‍

തെന്നിന്ത്യന്‍ താരസുന്ദരിയായിരുന്ന ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍. ഫെബ്രുവരി 24 ന് ശ്രീദേവി മരിച്ചിട്ട് ഒരു വര്‍ഷം തികയാനിരിക്കേയാണ് ബോണി കപൂറിന്റെ ഈ തീരുമാനം.

ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെക്കും. ശ്രീദേവിയുടെ പ്രീയപ്പെട്ട ‘കോട്ട’ സാരികളില്‍ ഒന്നാണ് ലേലം ചെയ്യാനിരിക്കുന്നത്.

വെബ്സൈറ്റിലൂടെയാണ് ലേലം നടക്കുന്നത്. 40,000 രൂപ മുതലാണ് ലേലത്തുക ആരംഭിക്കുന്നത്. ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ഉന്നമനത്തിനായി നല്‍കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 24 ന് കുടുംബത്തോടൊപ്പം ബന്ധുവിന്റെ വിവാഹത്തിനായി ദുബായിയില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ മുറില്‍ വെച്ചാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുമ്പോള്‍ ശ്രീദേവിക്ക് 56 വയസായിരുന്നു.

മരണ സമയം നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ബാത്ത് ടബ്ബിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടേയും വിമര്‍ശനങ്ങളുടേയും മുനയൊടിക്കാന്‍ ദിവസങ്ങള്‍ മാത്രം മതിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment