കുഴല്‍കിണറിനായി താഴ്ത്തിയ പൈപ്പിലൂടെവരുന്നത് തീ പിടിക്കുന്ന വാതകം

കലവൂര്‍: കുഴല്‍കിണറിനായി താഴ്ത്തിയ പൈപ്പിലൂടെ തീ പിടിക്കുന്ന വാതകം വരുന്നത് വീട്ടുകാരെയും പണിക്കാരെയും ആശങ്കയിലാക്കി. കലവൂര്‍ വോള്‍ഗ ജംഗ്ഷനു കിഴക്ക് മനോഹര വിലാസത്തില്‍ എം.എം.രാജുവിന്റെ വീട്ടിലാണു സംഭവം.

ഉച്ചകഴിഞ്ഞു തുടങ്ങിയ പണികള്‍ വൈകിട്ട് പൂര്‍ത്തിയാവാറായപ്പോഴാണു പൈപ്പിലൂടെ രൂക്ഷ ഗന്ധം വന്നത്. തുടര്‍ന്ന് സംശയം തോന്നി തീപ്പെട്ടി ഉരച്ചു നോക്കിയപ്പോള്‍ തീ പിടിക്കുകയായിരുന്നു.

തുടര്‍ച്ചയായി തീ കത്തിയതോടെ രാജുവിന്റെ ബന്ധു കൂടിയായ പ്ലമ്ബര്‍ ശ്രീജിത്ത് പൈപ്പില്‍ വെള്ളം നിറച്ച്‌ കെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply