മൂന്ന് കുപ്പികള്‍ ഒറ്റ ചവിട്ടില്‍; വിദ്യുത് ജാംവാലിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് വൈറല്‍

മൂന്ന് കുപ്പികള്‍ ഒറ്റ ചവിട്ടില്‍; വിദ്യുത് ജാംവാലിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് വൈറല്‍

അടുത്തിടെയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച് രംഗത്ത് വന്നത്. എന്നാല്‍ ചലഞ്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡില്‍ നിന്നും വൈറലായ ബോട്ടില്‍ ക്യാപ് ബോളിവുഡിലും മോളിവുഡിലുമൊക്കെ പരീക്ഷിച്ച് തുടങ്ങിയിരിക്കുകയാണ്.

ഹോളിവുഡ് താരം ജേസണ്‍ സ്റ്റാതമും പോപ്പ് ഗായകന്‍ ജോണ്‍ മെയ്റുമായിരുന്നു ബോട്ടില്‍ ക്യാപ് ചാലഞ്ചുമായി സെലിബ്രിറ്റികളെ വെല്ലുവിളിച്ചിരുന്നത്. എറ്റവുമൊടുവിലായി ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ് താരം വിദ്യുത് ജാംവാലും രംഗത്തെത്തിയിരുന്നു. വിദ്യുത് ജാംവാലിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പ് തെറിപ്പിച്ചാണ് വിദ്യുത് ഞെട്ടിച്ചിരിക്കുന്നത്. മറ്റു താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് നടന്‍ ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്.

ഇതത്ര എളുപ്പമല്ലെന്നും അക്ഷയ്കുമാറില്‍ നിന്നും ജോണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും നീരജ് മാധവ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറായിരുന്നു ആദ്യമായി ഈ ചലഞ്ച് ഏറ്റെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment