ബോട്ടില്‍ ക്യാപ് ചലഞ്ച് അത്ര ‘സിംപിളല്ല’; ഏറ്റെടുത്ത് താരങ്ങള്‍

ബോട്ടില്‍ ക്യാപ് ചലഞ്ച് അത്ര ‘സിംപിളല്ല’; ഏറ്റെടുത്ത് താരങ്ങള്‍

ചലഞ്ചുകളുടെ കാലമാണ് ഇന്ന്. എന്തും ചലഞ്ചുകള്‍ വഴി വൈറലാകാന്‍ നോക്കുന്നവരാണ് മിക്കവരും. അത്തരത്തില്‍ മുമ്പ് ട്രെന്‍ഡായി മാറിയ ചലഞ്ചുകളായിരുന്നു വാക്വം, ഐസ് ബക്കറ്റ് ചലഞ്ചുകളെല്ലാം.

മാത്രമല്ല അതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതുക്കും മേലെ മറ്റൊരു ചലഞ്ച് ട്രെന്‍ഡായി എത്തിയിരിക്കുകയാണ്. ബോട്ടില്‍ ക്യാപ് ചലഞ്ച് എന്നാണ് ഇതിന്റെ പേര്.

എല്ലാവരും ഇത് പരീക്ഷിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. അത്തരത്തില്‍ ഹോളിവുഡ് നടന്‍ ജാസണ്‍ സ്റ്റതാമും പോപ് ഗായകന്‍ ജോണ്‍ മേയറുമെല്ലാം ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

കറങ്ങിത്തിരിഞ്ഞ് കുപ്പിയുടെ അടപ്പ് ചവിട്ടിത്തെറിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ കുപ്പി വീഴുകയോ പൊട്ടുകയോ അരുത് എന്നതാണ് ഇതിലെ ചലഞ്ച്. അത്ര സിംപിളല്ല ചലഞ്ച്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ പോകുകയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*