ചായക്കടയിലെ ജഗ്ഗില്‍ ചുണ്ട് മുട്ടിച്ച് വെള്ളം കുടിച്ചു: യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദനം

ചായക്കടയിലെ ജഗ്ഗില്‍ ചുണ്ട് മുട്ടിച്ച് വെള്ളം കുടിച്ചു: യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദനം

ചായക്കടയിലെ ജഗ്ഗില്‍ ചുണ്ട് മുട്ടിച്ച് വെള്ളം കുടിച്ചതിന് യുവാവിന് ക്രൂരമര്‍ദനം. പെരിന്തല്‍മണ്ണക്കടുത്ത് ആലിപ്പറമ്പ് കാമ്പ്രത്താണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനാണ് മര്‍ദനമേറ്റത്.

ദാഹിച്ചെത്തിയ യുവാവ് വീടിന് സമീപത്തുള്ള ചായക്കടയിലെ ജഗ്ഗിലുള്ള വെള്ളം ചുണ്ട് മുട്ടിച്ച് കുടിക്കുകയായിരുന്നു. ഇത് കണ്ടതോടെ കടയുടമ രോഷത്തോടെ യുവാവിനെ പട്ടികകൊണ്ട് അടിച്ചു.

ശരീരത്തില്‍ പലയിടത്തും മുറിവേറ്റ യുവാവിനെ ആദ്യം കരിങ്കല്ലത്താണിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവാവിനെതിരായ ആക്രമണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply