ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കൈയിലിരുന്ന തോക്കില്‍നിന്നു വെടിയേറ്റ് പത്തൊന്‍പതുകാരന്‍ മരിച്ചു

ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കൈയിലിരുന്ന തോക്കില്‍നിന്നു വെടിയേറ്റ് പത്തൊന്‍പതുകാരന്‍ മരിച്ചു

ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കൈയിലിരുന്ന തോക്കില്‍നിന്നു വെടിയേറ്റ് പത്തൊന്‍പതുകാരന്‍ മരിച്ചു. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്‌ളൈഓവറിലാണു സല്‍മാന്‍ എന്ന യുവാവിന് വെടിയേല്‍ക്കുന്നത്.

സല്‍മാനും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ഇന്ത്യാഗേറ്റിലേക്കു പോയിരുന്നു. ഇവിടെനിന്നു മടങ്ങുന്നതിനിടെ വാഹനമോടിച്ചിരുന്ന സല്‍മാനു നേരെ സുഹൃത്തായ സൊഹെയ്ല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് ചൂണ്ടി. ശേഷം വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

സല്‍മാന്റെ ഇടതുകവിളിലാണ് വെടിയേറ്റത്. ഇതോടെ ഭയന്ന സുഹൃത്തുക്കള്‍ സല്‍മാനെ സൊഹെയ്‌ലിന്റെ ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചു. പിന്നീട് വസ്ത്രത്തിലെ രക്തക്കറ മാറ്റിയശേഷം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സല്‍മാന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതോടെ പോലീസ് സൊഹെയ്ല്‍ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply