ആശുപത്രിയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

ആശുപത്രിയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ ആലപ്പുഴ മുഹമ്മയില്‍ നിന്നും സിറ്റി ഷാഡോ പൊലീസാണ് പിടികൂടിയത്. ആലപ്പുഴ മുല്ലക്കല്‍ ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ‘മിക്കി ബോയ്’ എന്നു വിളിക്കുന്ന അക്ഷയ് ആണ് (20) പിടിയിലായത്.

മെഡിക്കല്‍ കോളേജ് പൊലീസാണ് ചൊവ്വാഴ്ച പരിസരത്തു നിന്നും ബൈക്ക് മോഷണം പോയ കേസില്‍ അക്ഷയ്‌നേയും കൂട്ടാളിയെയും പിടികൂടിയത്. സുഖമില്ലെന്ന് പറഞ്ഞ അക്ഷയ്‌നെ ബുധനാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെനിന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസും സിറ്റി ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ പ്രമോദ് കുമാര്‍, മെഡിക്കല്‍ കോളേജ് എസ്.ഐ രാജീവ്, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, എ.എസ്.ഐ മാരായ അരുണ്‍, യശോധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment