യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു; സംഘര്‍ഷം തുടരുന്നു

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു; സംഘര്‍ഷം തുടരുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം. മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റു. ബി.എ.പൊളിറ്റിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കുത്തേറ്റ അഖില്‍.

സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ മറ്റു വിദ്യര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

എസ്എഫ്ഐ യൂണിറ്റിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതില്‍ ക്യാപസില്‍ പ്രതിഷേധവും ശക്തമായിരുന്നു.

ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്. എന്നാല്‍ മുറിവിന്റെ ആഴം അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അഖിലിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment